കല്ലാച്ചിയിൽ 17കാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു
വാണിമേൽ പുതുക്കയം സ്വദേശിയായ പെൺകുട്ടിയെ പരിക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നാദാപുരം: കല്ലാച്ചിയിൽ യുവാവ് പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ചു. വാണിമേൽ പുതുക്കയം സ്വദേശിയായ പതിനേഴുകാരിക്കാണ് കുത്തേറ്റത്.യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെൺകുട്ടിയുടെ ചുമലിൽ യുവാവ് രണ്ട് തവണ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ കല്ലാച്ചി മാർക്കറ്റ് റോഡിലാണ് സംഭവം.
കല്ലാച്ചി പഴയ മാർക്കറ്റ് റോഡിലെത്തിയ പെൺകുട്ടിയെ പുതുക്കയം സ്വദേശിയായ അർഷാദ് മൂന്ന് തവണ അടിക്കുകയും കയ്യിൽ കരുതിയ കത്തികൊണ്ട് കുത്തുകയുമായിരുന്നു.മാർക്കറ്റിൽ കച്ചവടം ചെയ്യുന്നവർ ഓടിക്കൂടി പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നു. നാദാപുരം പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

