പയ്യോളിയിൽ "നമ്മൾ" റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു
പ്രസിഡണ്ടായി സലാം കളത്തിൽ സെക്രട്ടറിയായി എംസി ഷാജി എന്നിവരെ തിരഞ്ഞെടുത്തു
പയ്യോളി: പയ്യോളി ക്രിസ്ത്യൻ പള്ളി റോഡ് മുതൽ മുൻസിപ്പൽ അതിർത്തി വരെ റെയിൽവേ ട്രാക്കിനും നാഷണൽ ഹൈവെയ്ക്കും ഇടയിലുള്ള പ്രദേശവാസികൾ ചേർന്നാണ് "നമ്മൾ" റെസിഡൻസ് അസോസിയേഷൻ രൂപീകരിച്ചത്.
പയ്യോളി പെരുമാൾപുരം മദ്രസയിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് സലാം കളത്തിൽ , സെക്രട്ടറി സ്ഥാനത്തേക്ക് എംസി ഷാജി, ട്രഷറർ സ്ഥാനത്തേക്ക് റസാക്ക് അയിനിക്കാട് എന്നിവരെ തെരഞ്ഞെടുത്തു.
പുഷ്പരാജൻ, ലളിത (വൈസ് പ്രസിഡണ്ട്) സജീവൻ ഊളയിൽ ,സൽമ (ജോ. സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ.കൂടാതെ 25 എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു .

