കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നന്തി യൂണിറ്റിന്റെ വാർഷിക യോഗം സംഘടിപ്പിച്ചു
നന്തി ലൈറ്റ് ഹൗസ് റോഡ് റെയിൽവേ പാലത്തിന് അടിപ്പാത അടിയന്തിരമായി അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു

നന്തി ബസാർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റിന്റെ വാർഷികം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി .കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കുത്തക ഭീമന്മാരുടെ കടന്നുകയറ്റം കാരണം വ്യാപാര മേഖല പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണെന്നും, അതിനെതിരെ സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ശ്രീകുമാർ പറഞ്ഞു .
പ്രസിഡണ്ട് പവിത്രൻ ആതിര അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് മൂസ മണിയോത്ത്, ജില്ലാ സെക്രട്ടറി വിനോദൻ കെ.ടി. എന്നിവർ സംസാരിച്ചു .ട്രഷറർ ദിലീപ് കുമാർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
വാർഷിക യോഗത്തിൽ യൂത്ത് വിങ്ങ് കമ്മിറ്റിക്കും, വനിതാ യൂണിറ്റ് കമ്മിറ്റിക്കും രൂപം നൽകി. നന്ഥി ടൗണിൽ രൂപപ്പെട്ടുവരുന്ന വെള്ളക്കെട്ടിന് അടിയന്തര പരിഹാരം ഉണ്ടാകണമെന്നും, നന്തി_ ലൈറ്റ് ഹൗസ് റോഡ് റെയിൽവേ പാലത്തിന് അടിപ്പാത അടിയന്തിരമായി അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു . ഇ കെ സുകുമാരൻ,എ.സി സുനൈദ്,ഷീബ ശിവാനന്ദൻ, സനീർ വില്ല കണ്ടി, ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.