പുഴയിൽ കുളിക്കാനിറങ്ങിയ പതിനാല് വയസുകാരൻ മുങ്ങി മരിച്ചു
കക്കോടി പുവ്വത്തൂർ പാലനുകണ്ടിയിൽ സരസന്റെ മകൻ കാർത്തികാണ് മരിച്ചത്
കക്കോടി: കോഴിക്കോട് കക്കോടിയിൽ കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പതിനാല് വയസ്സുകാരനായ വിദ്യാർത്ഥി മുങ്ങി മരിച്ചു. കക്കോടി പുവ്വത്തൂർ പാലനുകണ്ടിയിൽ സരസന്റെ മകൻ കാർത്തികാണ് മരിച്ചത്.
കുളിക്കാൻ ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നാട്ടുകാരും ഒപ്പം മുങ്ങൽ വിദഗ്ധരും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

