headerlogo
local

കക്കോടിയിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി

കൂടത്തുംപൊയിൽ എരഞ്ഞോത്ത് താഴത്ത് മനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

 കക്കോടിയിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി
avatar image

NDR News

27 Sep 2023 04:55 PM

കക്കോടി: കോഴിക്കോട് കക്കോടിയിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ അഞ്ചരയോടെ കൂടത്തുംപൊയിൽ എരഞ്ഞോത്ത് താഴത്ത് മനു (30) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് മനുവിനെ റോഡരികിൽ കണ്ടെത്തിയത്. 

    സംഭവമറിഞ്ഞ് എലത്തൂർ പൊലീസ് സ്ഥലത്തെത്തുകയും മനുവിനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പരേതനായ മണിയുടേയും തങ്കമണിയുടേയും മകനാണ് മരിച്ച മനു. ഇദ്ദേഹം പെയിന്‍റിങ് തൊഴിലാളിയായിരുന്നു. സംഭവത്തിൽ എലത്തൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

NDR News
27 Sep 2023 04:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents