കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം; മർഡാക്
യോഗത്തിൽ പ്രസിഡന്റ് എം.പി. മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു

കൊയിലാണ്ടി: പ്രധാന ട്രെയിനുകൾക്ക് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് മലബാർ റെയിൽവേ ഡെവലപ്പ്മെന്റ് കൗൺസിൽ മർഡാക്ക് യോഗം കേന്ദ്ര സർക്കാറിനോടും റെയിൽവേ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് എം.പി. മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എം. സുരേഷ് ബാബു സ്വാഗതം പറഞ്ഞു.
അന്യ സംസ്ഥാനങ്ങളിലേക്ക് നിരവധി ആളുകൾ യാത്രചെയ്യുന്ന കൊയിലാണ്ടി സ്റ്റേഷനിൽ കുർള എക്സ്പ്രസ്സ്, കണ്ണൂർ എറണാകുളം ഇന്റർ സിറ്റി എക്സ്പ്രസ്സ്, ചെന്നൈ - മംഗ്ലൂർ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ്, കോയമ്പത്തൂർ ഇന്റർ സിറ്റി എക്സ്പ്രസ്സ്, മംഗളൂർ ചെന്നൈ സൂപ്പർ ഫാസ്റ്റ് കൊറോണ സമയത്ത് പിൻവലിച്ച ആഴ്ചകളിൽ ഓടുന്ന നഗർ കോവിൽ - ഗാന്ധിധാം എക്സ്പ്രസ്സ്, തിരുവനന്തപുരം - വാരവൽ എക്സ്പ്രസ്സ്, മാംഗ്ലൂർ കോയമ്പത്തൂർ എക്സ്പ്രസ്സ്, കൊച്ചുവേളി എക്സ്പ്രസ്സ് പുനസ്ഥാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു.
കേന്ദ്രസർക്കാരിന് സമർപ്പിക്കുന്ന തിനായി നിവേദനം ജനകീയ ഒപ്പ് ശേഖരണവും ഒക്ടോബർ 2ന് ഗാന്ധി ജയന്തി ദിനത്തിൽ വൈകീട്ട് 3 മണിക്ക് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് നടക്കും. സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികളെയും പാർസൽ വിഭാഗം തൊഴിലാളികളെയും ചടങ്ങിൽ ആദരിക്കും. യോഗത്തിൽ കെ സുകുമാരൻ, സകരിയ പള്ളിക്കണ്ടി, എം.കെ. ഉമ്മർ, സി.എ. അപർണ വിജയൻ വടകര എന്നിവർ സംസാരിച്ചു.