ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് തുഷാരഗിരിയിൽ പരിപാടികൾ സംഘടിപ്പിച്ചു
കോടഞ്ചേരി ഗവ. കോളേജിലെ വിദ്യാർഥികളും ഒയിസ്ക ഇന്റർനാഷണൽ നെല്ലിപ്പൊയിൽ ചാപ്റ്ററും ചേർന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള താന്നി മുത്തശ്ശിയെ ആദരിച്ചു
തിരുവമ്പാടി: ലോക വിനോദസഞ്ചാര ദിനത്തോടനു ബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കോടഞ്ചേരി തുഷാരഗിരി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
കോടഞ്ചേരി ഗവ. കോളേജിലെ സുവോളജി വിഭാഗം വിദ്യാർഥികളും ഒയിസ്ക ഇന്റർനാഷണൽ നെല്ലിപ്പൊയിൽ ചാപ്റ്ററും ചേർന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള താന്നി മുത്തശ്ശിയെ ആദരിക്കുകയും പ്രകൃതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്ക് ട്രക്കിങ്ങും നടത്തി.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് പരിപാടി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് അംഗം സിസിലി ജേക്കബ് അധ്യക്ഷത നിർവഹിച്ചു. ടൂറിസം ഫെസിലിറ്റേഷൻ സെന്റർ മാനേജർ ഷെല്ലി മാത്യു കുന്നേൽ, ഒയിസ്ക ചാപ്റ്റർ പ്രസിഡന്റ് സാബു അവണ്ണൂർ, കോടഞ്ചേരി ഗവ. കോളേജ് അധ്യാപകൻ ഡോ. ടി ജോബി രാജ്, ബേബി കോട്ടുപ്പള്ളി, തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ് അക്കാദമി പ്രസിഡന്റ് പോൾസൺ അറയ്ക്കൽ എന്നിവർ സംസാരിച്ചു.

