headerlogo
local

ചക്കിട്ടപാറയിൽ കാട്ടാന ശല്യം രൂക്ഷം

കഴിഞ്ഞ ദിവസം രാത്രി കൃഷിയിടത്തിലിറങ്ങിയ കാട്ടാന വാഴത്തോട്ടം പൂർണമായി നശിപ്പിച്ചു

 ചക്കിട്ടപാറയിൽ കാട്ടാന ശല്യം രൂക്ഷം
avatar image

NDR News

29 Sep 2023 09:28 AM

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ പിള്ളപ്പെരുവണ്ണയിൽ കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം രാത്രി കൃഷിയിടത്തിലിറങ്ങിയ കാട്ടാന വാഴത്തോട്ടം പൂർണമായി നശിപ്പിച്ചു. കിണറുള്ള പറമ്പിൽ ചന്ദ്രന്റെ തോട്ടമാണ് നശിപ്പിച്ചത്.

    തൊട്ടടുത്ത് സിആർപിഎഫ് ഏറ്റെടുത്ത സ്ഥലത്ത് കാട് വളർന്നുപിടിച്ച സാഹചര്യത്തിലാണ് കാട്ടാനക്കൂട്ടം ഇവിടം താവളമാക്കിയത്. രാത്രിയിൽ ജനവാസ മേഖലയിലിറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവാണ്. സിആർപിഎഫിന്റെ അധീനതയിലുള്ള സ്ഥലത്തെ കാടുകൾ വെട്ടിത്തെളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

NDR News
29 Sep 2023 09:28 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents