കൊയിലാണ്ടിയിൽ കേസ് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥകർക്ക് നേരെ പ്രതിയുടെ ആക്രമണം
എഎസ്ഐ അടക്കം മൂന്നു പോലീസുകാർക്ക് പരിക്കേറ്റു
കൊയിലാണ്ടി: കൊയിലാണ്ടി ചെങ്ങോട്ട്കാവിൽ കേസ് അന്വേഷിക്കാൻ വീട്ടിലെത്തിയ പൊലീസിനെ പ്രതി ആക്രമിച്ചു. വീട്ടിൽ ശല്യമുണ്ടാക്കിയതിനെ തുടർന്ന് ഭാര്യയുടെ പരാതി അന്വേഷിക്കാൻ എത്തിയ ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
എഎസ്ഐ അടക്കം മൂന്നു പോലീസുകാർക്ക് പരിക്കേറ്റു. പോലീസ് ജീപ്പും തകർത്തു. ചെങ്ങോട്ട്കാവ് മാടാക്കര മൂന്നു കുടിക്കൽ റൗഫ് (38) ആണ് പോലീസിനെ ആക്രമിച്ചത്. ഇന്നലെ രാത്രി ഒൻപതോടെയാണ് സംഭവം.
എഎസ് ഐ വിനോദ് ,എസ് സിപി ഒ ഗംഗേഷ്, ഹോം ഗാർഡ് സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്.എ എസ്ഐ വിനോദിന് തലക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റൗഫ് വീട്ടിൽ വെച്ച് ഭാര്യ റുബീനയെയും മൂന്നു മക്കളെയും ആക്രമിക്കുകയും പുറത്താക്കി വാതിലടക്കുകയും ചെയ്തതിനെ തുടർന്ന് കൊയിലാണ്ടി പോലീസിൽ അഭയം തേടുകയായിരുന്നു. ഇത് അന്വേഷിക്കാനാണ് പോലീസെത്തിയത്.

