പുതിയൊട്ടുമുക്ക് കിനാൽ റോഡിനു ശാപമോക്ഷമായില്ല
റോഡ് കോൺഗ്രീറ്റ് ചെയ്യാനും പാർശ്വ ഭാഗങ്ങൾ കെട്ടി സംരക്ഷിക്കുവാനും എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരുടെ യോഗം ആവശ്യപ്പെട്ടു

പൂനത്ത് : കാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള പൂനത്ത് ഡിഷ്‌ട്രി ബ്യുട്ടറി കിനാലിന്റെ പുതിയൊട്ടുമുക്കിലുള്ള ചോലെ കണ്ടി - കേയക്കണ്ടി റോഡ് ഇപ്പോഴും കുണ്ടും കുഴിയും നിറഞ്ഞ മൺപാതയായി ഗതാഗത യോഗ്യമല്ലാതെ കിടക്കുകയാണ് .
കേവലം 200മീറ്റർ മാത്രം ദൈർഗ്യമുള്ള കിനാൽ റോഡ് കൂടുത്തും കണ്ടി -മലാഞ്ചേരി റോഡ് ,കേയക്കണ്ടി -മുണ്ടക്കൽ തായേ എന്നീ രണ്ട് പ്രധാന റോഡുമായി ബന്ധിപ്പിക്കുന്നതാണ് .നിത്യവും നൂറുകണക്കിന് യാത്രക്കാരും നിരവധി വാഹനങ്ങളും സഞ്ചരിക്കുന്ന റോഡിന്റെ പാർശ്വ ഭാഗങ്ങൾ ഇടിഞ്ഞു തുടങ്ങിയത് കൂടുതൽ അപകടത്തിലേക്കാണ് എത്തിനിൽക്കുന്നത് .
കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ അവിടനല്ലൂർ അഞ്ചാം വാർഡിലെ പ്രസ്തുത റോഡ് കോൺഗ്രീറ്റ് ചെയ്യാനും പാർശ്വ ഭാഗങ്ങൾ കെട്ടി സംരക്ഷിക്കുവാനും എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരുടെ യോഗം ആവശ്യപ്പെട്ടു .എംകെ .അബ്ദുസ്സമദ് അധ്യക്ഷം വഹിച്ചു .