ഉള്ളിയേരി ബ്ലോക്ക് കെ.എസ്.എസ്.പി.യു. കമ്മിറ്റി വയോജനങ്ങളെ ആദരിച്ചു
സമ്മേളനം പി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി: ഉള്ളിയേരി ബ്ലോക്ക് കെ.എസ്.എസ്.പി.യു. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വയോജനങ്ങളെ ആദരിച്ചു. ഉള്ളിയേരി പെൻഷൻ ഭവനിൽ ചേർന്ന വയോജന സമ്മേളനം പി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കെ.പി. നാണു ആശാൻ ഉള്ളിയേരി നാരായണൻ മൊടക്കല്ലൂർ, എം.പി.ശശി നടുവണ്ണൂർ, ദാമോദരൻ കോട്ടൂർ എന്നിവരാണ് ജില്ലാ കമ്മിറ്റി മെമ്പർ ഇ. ബാലൻ നായരിൽ നിന്നും ആദരം ഏറ്റുവാങ്ങിയത്.
പ്രസിഡൻ്റ് ഒ.എം. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. പി.വി. ഭാസ്കരൻകിടാവ്, കാഞ്ഞിക്കാവ് ഭാസ്കരൻ, കെ. സതീരത്നം, സി. രാഘവൻ എന്നിവർ സംസാരിച്ചു.