headerlogo
local

തിക്കോടി ആവിപ്പാലം ഇനി സി.സി.ടി.വി നിരീക്ഷണത്തിൽ

മോഷണ സംഘങ്ങളും, ലഹരി മാഫിയകളും വർദ്ധിച്ചു വരുന്നതിനാലാണ് സി.സി.ടി.വി ക്യാമറ സ്ഥാപിച്ചത്

 തിക്കോടി ആവിപ്പാലം ഇനി സി.സി.ടി.വി നിരീക്ഷണത്തിൽ
avatar image

NDR News

04 Oct 2023 01:29 PM

തിക്കോടി: കേരളത്തിലെ രണ്ടാമത്തെ ഡ്രൈവിംഗ് ബീച്ച് ആയ കല്ലകത്ത് പരിസരത്തുള്ള ആവി പാലത്തിന് മുകളിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു. മോഷണ സംഘങ്ങളും, ലഹരി മാഫിയകളും ഈ പ്രദേശത്ത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഉദ്യമത്തിന് ജനങ്ങൾ തയ്യാറായത്.

     പയ്യോളി സർക്കിൾ ഇൻസ്പെക്ടർ സുഭാഷ് ബാബു സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പതിനാലാം വാർഡ് മെമ്പർ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു .കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ടർ അഹമ്മദ്, കോസ്റ്റൽ ഗാർഡ് ഷർമിന, ഒന്നാം വാർഡ് മെമ്പർ ജിഷ, പുയ്യാരയിൽ കുഞ്ഞമ്മദ്, എൻ കെ പ്രേമൻ സുബൈർ എന്നിവർ സംസാരിച്ചു.

NDR News
04 Oct 2023 01:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents