headerlogo
local

കേരള സംഗീത നാടക അക്കാദമി പൂക്കാട് കലാലയത്തിൽ നടത്തുന്ന അമേച്വർ നാടകോത്സവത്തിന് തുടക്കം

നാടകോത്സവം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു

 കേരള സംഗീത നാടക അക്കാദമി പൂക്കാട് കലാലയത്തിൽ നടത്തുന്ന അമേച്വർ നാടകോത്സവത്തിന് തുടക്കം
avatar image

NDR News

05 Oct 2023 09:53 AM

കൊയിലാണ്ടി : കേരള സംഗീത നാടക അക്കാദമി പൂക്കാട് കലാലയത്തിൽ നടത്തുന്ന അമേച്വർ നാടകോത്സവത്തിന് തുടക്കം . നാടകോത്സവം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു.

      കേരള സംഗീത നാടക അക്കാദമി സാമ്പത്തിക സഹായം നൽകി നിർമിച്ച 20 നാടകങ്ങളിൽ നാലെണ്ണമാണ് പൂക്കാട് കലാലയം സർഗവനി ഓഡിറ്റോറിയത്തിൽ നാലു ദിവസങ്ങളിലായി അവതരിപ്പിക്കുന്നത്.

   സുരേഷ് ബാബു ശ്രീസ്ഥ രചനയും മനോജ് നാരായണൻ സംവിധാനവും നിർവഹിച്ച ചിമ്മാനം എന്ന പൂക്കാട് കലാലയം അവതരിപ്പിച്ച നാടകമാണ് ആദ്യ ദിനം അരങ്ങേറിയത്. കാസർകോട് ജില്ലയിലെ ചിമ്മാനക്കളി എന്ന നാടൻകലയിൽ നിന്ന്‌ ഉൾക്കൊണ്ടതാണ് പ്രമേയം. രണ്ടാം ദിവസം തൃശൂർ പ്ലാറ്റ്ഫോം തിയറ്റർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന അകലെ അകലെ മോസ്കോ എന്ന നാടകവും തുടർന്നുള്ള ദിവസങ്ങളിൽ സ്വൈരിത പ്രയാണം, പ്ലാംയാ ല്യൂബ്യൂയ് നാടകങ്ങൾ അരങ്ങേറും.

   സ്വാഗതസംഘം ചെയർമാൻ ഡോ. കെ. ശ്രീകുമാർ അധ്യക്ഷനായി. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യപ്രഭാഷണം നടത്തി. സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗം വി ടി മുരളി, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ സതി കിഴക്കെയിൽ, നാടക പ്രവർത്തകൻ വിൽസൻ സാമുവൽ, യു കെ രാഘവൻ, ശിവദാസ് ചേമഞ്ചേരി, സുനിൽ തിരുവങ്ങൂർ, ശിവദാസ് കാരോളി എന്നിവർ പങ്കെടുത്തു. സംഗീത നാടക അക്കാദമി പ്രോഗ്രാം ഓഫീസർ വി കെ അനിൽകുമാർ സ്വാഗതവും ജന. കൺവീനർ ശിവദാസ് കാരോളി നന്ദിയും പറഞ്ഞു.

NDR News
05 Oct 2023 09:53 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents