headerlogo
local

കിനാലൂർ ഗവ:യു.പി സ്കൂളിലെ പിതൃ സംഗമം ശ്രദ്ധേയമായി

പനങ്ങാട് ഗ്രാമപഞ്ചായത്തംഗം ഇസ്മയിൽ രാരോത്ത് സംഗമം ഉദ്ഘാടനം ചെയ്തു.

 കിനാലൂർ ഗവ:യു.പി സ്കൂളിലെ പിതൃ സംഗമം ശ്രദ്ധേയമായി
avatar image

NDR News

07 Oct 2023 08:12 PM

  കിനാലൂർ: കിനാലൂർ ഗവ:യു .പി സ്കൂളിൽ 'പൈതൃകം 2023' എന്ന പേരിൽ സംഘടിപ്പിച്ച പിതാക്കൻ മാർക്കുള്ള ബോധവൽക്കരണ പരിപാടി ശ്രദ്ധേയമായി. വിദ്യാലയ ത്തിൽ നടക്കുന്ന മീറ്റിംഗുകളിൽ അച്ഛൻമാരുടെ പങ്കാളിത്തം വളരെ കുറവാണെന്ന തിരിച്ചറിവിൽ ഇത് പരിഹരിക്കാനായി പിടിഎ കമ്മറ്റി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പൈതൃകം 2023 .

  രാത്രിസമയത്ത് സംഘടിപ്പിച്ച ഈ പരിപാടിയിലൂടെ പിതാക്കളുടെ സജീവമായ ഒരു ഇടപെടൽ വിദ്യാലയത്തിനു ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്. പിതൃസംഗമ ത്തിൽ വിദ്യാഭ്യാസ നൂതനാശയ പദ്ധതികളുടെ സംസ്ഥാന കോഡിനേറ്റർ കെ.കെ.ശിവദാസൻ മാസ്റ്റർ ക്ലാസെടുത്തു. പനങ്ങാട് ഗ്രാമപഞ്ചായത്തംഗം ഇസ്മയിൽ രാരോത്ത് സംഗമം ഉദ്ഘാടനം ചെയ്തു.

 പി.ടി.എ.പ്രസിഡൻ്റ് രംഗീഷ് കുമാർ പദ്ധതി വിശദീകരണം നടത്തി. വിനോദ് കെ.സി,അഹമ്മദ് റിയാസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.പ്രഥമാധ്യാപിക ശ്രീജ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.സിദ്ദിഖ് സ്വാഗതവും, ടി.കെ.അബ്ദുൽ ഗഫാർ നന്ദിയും രേഖപ്പെടുത്തി.

NDR News
07 Oct 2023 08:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents