headerlogo
local

ബേപ്പൂർ വിനോദസഞ്ചാര വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 15 കോടി രൂപ

രാജ്യത്തെ പ്രധാന തുറമുഖ നഗരമാക്കി ബേപ്പൂരിനെ മാറ്റാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഒന്നാംഘട്ടം പുരോഗമിക്കുകയാണ്‌

 ബേപ്പൂർ വിനോദസഞ്ചാര വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 15 കോടി രൂപ
avatar image

NDR News

08 Oct 2023 12:31 PM

കോഴിക്കോട്‌: ബേപ്പൂർ വിനോദസഞ്ചാര വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 15 കോടി രൂപയുടെ ഭരണാനുമതി. ബേപ്പൂർ ആൻഡ് ബീയോണ്ട് ബേപ്പൂർ പദ്ധതി ഭാഗമായുള്ള നവീകരണത്തിനാണ്‌ തുക അനുവദിച്ചത്. 

   രാജ്യത്തെ പ്രധാന തുറമുഖ നഗരമാക്കി ബേപ്പൂരിനെ മാറ്റാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഒന്നാംഘട്ടം പുരോഗമിക്കുകയാണ്‌. പദ്ധതിയുടെ ഭാഗമായി ഓപ്പൺ എയർ തിയേറ്റർ, ചുറ്റുമതിൽ, കടകൾ, അഴുക്കുചാൽ, ഡോക്ക്, ലൈറ്റ് പോൾ ഫൗണ്ടേഷൻ, പൊതുജനങ്ങൾക്കായുള്ള ഇരിപ്പിട നിർമാണം, പരിസരം മോടി പിടിപ്പിക്കൽ തുടങ്ങിയവ നടക്കും. 

    ആദ്യഘട്ട നവീകരണ ജോലികൾ പുരോഗമിക്കുകയാണെന്ന്‌ മേൽനോട്ടം വഹിക്കുന്ന ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അധികൃതർ അറിയിച്ചു. 9.94 കോടി രൂപയുടെ പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. 

NDR News
08 Oct 2023 12:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents