ഇയ്യാട് വള്ളിപ്പറ്റ അത്തിക്കോട് റോഡ് പ്രവൃത്തി ഉദ്ഘാടനം
ബാലുശ്ശേരി എംഎൽഎ അഡ്വ. കെ എം സച്ചിൻ ദേവ് നിർവഹിച്ചു.

ബാലുശ്ശേരി : ഇയ്യാട് - വള്ളിപ്പറ്റ - അത്തിക്കോട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ബാലുശ്ശേരി എംഎൽഎ അഡ്വ. കെ എം സച്ചിൻ ദേവ് നിർവഹിച്ചു. എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയാണ് റോഡിന് അനുവദിച്ചിട്ടുള്ളത്.
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏറാടിയിൽ ഇന്ദിര അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ഗിരിജ തെക്കേടത്ത് സ്വാഗതം പറഞ്ഞു. അതുൽ പുറക്കാട്, എം ബഷീർ മാസ്റ്റർ, നൗഷാദ് മാസ്റ്റർ, കെ പി ജമാലുദ്ദീൻ. ഗഫൂർ അരുപ്പൻകുനിയിൽ, രാജൻ, ജാബിർ അത്തിക്കോട്, കാവിൽ ഭാസ്കരൻ, മുഹമ്മദ് റിയാസ് അത്തിക്കോട് എന്നിവർ സംസാരിച്ചു