വിവിധ തലങ്ങളിൽ വിജയം കൈവരിച്ച വോളിബോൾ താരങ്ങളെ അനുമോദിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: ഇന്റർ സ്കൂൾ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് ജില്ല ടീമിലെ കളിക്കാരെയും കേരള സംസ്ഥാന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട (സബ്ജൂനിയർ വിഭാഗം) ഋതു വർണ്ണ എ ജെ, നൈതിക് കൃഷ്ണ, സൂര്യദേവ ബി പ്രമോദ്, എന്നിവരെയും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ ടീമിലെ മറ്റു കളിക്കാരായ അനൗഷ്ക , ഇവ എം കെ എന്നിവരെയും അനുമോദിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.അക്കാദമി പിടിഎ പ്രസിഡന്റ് ഷാജി അധ്യക്ഷത വഹിച്ചു.മുൻ ദേശീയ താരം ശോഭ എം കളിക്കാർക്കുള്ള ഉപഹാരം നൽകി, ടീ എം ശശി,ടീ സി സുരേന്ദ്രൻ,, സജീവൻ മക്കാട്ട്, കെ വി ദാമോദരൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ മുനാ സ്, സ്കൂൾ പിടിഎ പ്രസിഡണ്ട് സത്യൻ കൂ ളി യാക്കൽ, റിനീഷ് മാസ്റ്റർ, എം കെ പരീത്, എന്നിവർ സംസാരിച്ചു.
അക്കാദമി സെക്രട്ടറി ഇ അച്യുതൻ മാസ്റ്റർ സ്വാഗതവും, കെ അബ്ദുസ്സലാം നന്ദിയും പറഞ്ഞു.