headerlogo
local

കർഷകരെ ആദരിച്ചു നബിദിനം കൊണ്ടാടി

നബിദിന പരിപാടി അരീക്കൽ ജമാൽ സഅദി ഉത്ഘാടനം ചെയ്തു.

 കർഷകരെ ആദരിച്ചു നബിദിനം കൊണ്ടാടി
avatar image

NDR News

11 Oct 2023 07:25 AM

 മുയിപ്പോത്ത്:മുയിപ്പോത്ത് അരീക്കൽ ഉസ്താദ് സ്മാരക  ദാറുൽ ഖുർആൻ കോളേജ് കമ്മറ്റി നടത്തിയ നബിദിന പരിപാടി അരീക്കൽ ജമാൽ സഅദി ഉത്ഘാടനം ചെയ്തു. വേലിയേരി ഇബ്രാഹിം മുസ്ല്യാർ അധ്യക്ഷത വഹിച്ചു.

   മുഹമ്മത് ബാഖവി സ്വാഗതം പറഞ്ഞു.മികച്ച ജൈവകർഷക നുള്ള ഗ്രാമപഞ്ചായത്തിന്റെ അവാർഡ് നേടിയ പെരുവന ഇബ്രാഹീമിന് ദാറുൽ ഖുർആൻ സെൻറർ നൽകുന്ന അനുമോദനപത്രം കരുവോട് ചിറ നെല്ലുത്പാദക സമിതി സിക്രട്ടറി  സി.പി.കുഞ്ഞമ്മത് കൈമാറി.

 കർഷക അവാർഡ് ജേതാവ്  മൊയ്തി താപ്പള്ളിയേയും പരിപാടി യിൽ അഭിനന്ദിച്ചു. മുസ്തസഖാഫി തെന്നല അരീക്കൽ ഇബ്രാഹിം മുസ്ല്യാർ,അമ്പ് ദുൽറഉഫ് അസ്ഹരി അരീക്കൽ അബ്ദുല്ല മുസല്യാർ,തയങ്കൽ ഹക്കീം മാസ്റ്റർ, ടി.മുഹമ്മത് ഹസ്സൻ, കെ ടി .ഇബ്രായി ഹാജി,യു.കെ ഇബ്രായി  തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.തുടർന്ന് അന്നദാനം, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ എന്നിവയും നബിദിനത്തോടനുബന്ധിച്ച് നടന്നു.

NDR News
11 Oct 2023 07:25 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents