headerlogo
local

പെൻഷണേഴ്‌സ്‌ ജില്ലാ വനിതാ സബ്‌കമ്മിറ്റി മാർച്ചും ധർണയും നടത്തി

വിലക്കയറ്റം തടയുക, സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക, വനിതാസംവരണ ബിൽ ഉടൻ യാഥാർഥ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ

 പെൻഷണേഴ്‌സ്‌ ജില്ലാ വനിതാ സബ്‌കമ്മിറ്റി മാർച്ചും ധർണയും നടത്തി
avatar image

NDR News

12 Oct 2023 01:54 PM

കോഴിക്കോട്‌: കേരള സ്‌റ്റേറ്റ്‌ പെൻഷണേഴ്‌സ്‌ യൂണിയൻ ജില്ലാ വനിതാ സബ്‌കമ്മിറ്റി സിവിൽ സ്‌റ്റേഷനിലേക്ക്‌ മാർച്ചും ധർണയും നടത്തി. ബുധനായ്ചയാണ് സമരം സംഘടിപ്പിച്ചത്. വിലക്കയറ്റം തടയുക, സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക, വനിതാസംവരണ ബിൽ ഉടൻ യാഥാർഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ്ണ. 

     മേയർ ഡോ. ബീന ഫിലിപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. പി സൗദാമിനി അധ്യക്ഷയായി. ടി വി ഗിരിജ, സി അപ്പുട്ടി, കെ വി ജോസഫ്‌, കെ പി ഗോപിനാഥൻ, ഇ എ ശീലാവതി, എ വേലായുധൻ എന്നിവർ സംസാരിച്ചു. ഇ കെ കമലാദേവി സ്വാഗതവും ടി രമണി നന്ദിയും പറഞ്ഞു.

NDR News
12 Oct 2023 01:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents