തിക്കോടി കോക്കനട്ട് നഴ്സറിക്കും അനുബന്ധ സ്ഥാപനങ്ങൾക്കും പുതിയ പ്രവേശന കവാടം നിർമ്മിച്ചു
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി ഉദ്ഘാടനം ചെയ്തു

തിക്കോടി: നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി നിലവിലുള്ള പ്രവേശന കവാടം അടഞ്ഞുപോയ അവസ്ഥയിലാണ് തിക്കോടി കോക്കനട്ട് നഴ്സറിയും, അനുബന്ധ സ്ഥാപനങ്ങളും ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. അതിനൊരു മാറ്റം വരുത്താൻ പുതിയ പ്രവേശന കവാടം നിർമ്മിച്ചുകൊണ്ട് അതിൻറെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി നിർവഹിച്ചു .
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി .പി ജമീല അധ്യക്ഷത വഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജമീല സമദ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. വി. റീന, ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽഖിഫിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് മാസ്റ്റർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രനില സത്യൻ, മെമ്പർ കെ. പി ഷക്കീല, പ്രിൻസിപ്പൽ കൃഷി ഓഫീസർ ലിസി ആന്റണി, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ വി.എസ് അബ്ദുൽ വഹാബ്, തിക്കോടി അസിസ്റ്റൻറ് ഡയറക്ടർ സ്മിത ഹരിദാസ്, കൃഷി അസിസ്റ്റൻറ് എൻജിനീയർ പി. സുനിൽകുമാർ, കൃഷി അസിസ്റ്റൻറ് നിഷ .എസ് എന്നിവർ സംസാരിച്ചു.
2022 -23, 2023- 24 വാർഷിക പദ്ധതിയിൽ വകയിരുത്തിയ 36 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ പ്രവേശന കവാടം നിർമ്മിച്ചത്.