headerlogo
local

പേരാമ്പ്ര ഉപജില്ല പ്രവൃത്തി പരിചയ മേളയ്ക്ക് തുടക്കമായി

കൂത്താളി ഹയർസെക്കൻഡറി സ്കൂളിൽ വെച്ചാണ് മേള നടക്കുന്നത്

 പേരാമ്പ്ര ഉപജില്ല പ്രവൃത്തി പരിചയ മേളയ്ക്ക് തുടക്കമായി
avatar image

NDR News

20 Oct 2023 07:34 AM

പേരാമ്പ്ര: പേരാമ്പ്ര ഉപജില്ല പ്രവൃത്തി പരിചയ മേളയ്ക്ക് കൂത്താളി ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു മേള ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര എ.ഇ. ഒ ബിനോയ് കുമാർ ശാസ്ത്ര മേളയുടെ ലോഗോ പ്രകാശനം ചെയ്തു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി.

     കൂത്താളി ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് വി.എം അനുപ് കുമാർ അധ്യക്ഷനായ ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ രാജശ്രീ, പി.ടി. എ പ്രസിഡണ്ട് എ. ബാലചന്ദ്രൻ , ഹെഡ് മിസ്ട്രസ് പി.സുജാത , എച്ച് എം ഫോറം കൺവീനർ രാമചന്ദ്രൻ , സ്റ്റാഫ് സെക്രട്ടറി സജീവൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. 

     ചടങ്ങിന് സ്കൂൾ പ്രിൻസിപ്പാൾ പി.കെ.ഷിബിത സ്വാഗതവും വി.എച്ച് എസ്.എസ് പ്രിൻസിപ്പൽ നന്ദിയും പറഞ്ഞു.

NDR News
20 Oct 2023 07:34 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents