വഴിയോരക്കച്ചവടക്കാരായ അതിഥി തൊഴിലാളികളെ സംരക്ഷിക്കണം;വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ
അതിഥി തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നൽകണമെന്നും ആവശ്യപ്പെട്ടു

കോഴിക്കോട് : വഴിയോരക്കച്ചവടക്കാരായ അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സരോജ് ഭവനിൽ ചേർന്ന വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നൽകണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇക്ബാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എൽ രമേശൻ അധ്യക്ഷനായി. സി കെ ബാലൻ കക്കോടി മുഖ്യപ്രഭാഷണം നടത്തി.
എസ് ടി ജയ്സൺ, ടി കെ ശശി, സി മീനാക്ഷി, കെ ഹരിദാസൻ, ജെയിംസ് ആളൂർ, പി കെ സന്തോഷ്, കെ പ്രദീഷ് എന്നിവർ സംസാരിച്ചു. പി കെ ഫിറോസ് ജനറൽ കൺവീനറായും ജെയിംസ് ആളൂർ, ഇസ്മയിൽ നിലമ്പൂർ എന്നിവർ ജോയിന്റ് കൺവീനർമാരായും സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു.