കുന്ദമംഗലം ഉപജില്ല ശാസ്ത്രോൽസവത്തിലെ വിജയികളെ അനുമോദിച്ചു
ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുന്ദമംഗലം MLA അഡ്വ: പി.ടി.എ.റഹിം സർട്ടിഫിക്കറ്റ് വിതരണം നിർവ്വഹിച്ചു
കുന്ദമംഗലം : കുന്ദമംഗലം ഉപജില്ല ശാസ്ത്രോൽസവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കുള്ള ട്രോഫികളുടെ വിതരണവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും കുന്ദമംഗലം രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുന്ദമംഗലം MLA അഡ്വ: പി.ടി.എ.റഹിം നിർവ്വഹിച്ചു.
ഭാവിയിൽ വിവിധ മേഖലകളിൽ ഉജ്ജ്വല വാഗ്ദാനങ്ങളായി തിളങ്ങാൻ ഈ വിദ്യാർത്ഥികൾക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. ജെ പോളിന്റെ നേതൃത്വത്തിൽ സബ്ബ് ജില്ലയിൽ നടന്നു വരുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് എല്ലാ വിധ പിന്തുണകളും നൽകുന്ന അധ്യാപകരെയും അദ്ദേഹം അഭിനന്ദിച്ചു.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ജെ പോളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. HM ഫോറം പ്രസിഡന്റ് റോഷ്മ ജി.എസ്. സബ്ബ് ജില്ല ഗണിത ശാസ്ത്ര ക്ലബ്ബ് കൺവീനർ കെ.പി.ശ്രീജിത്ത്, കായിക വിഭാഗം കൺവീനർ ഏ.കെ.മുഹമ്മദ് അഷ്റഫ് , മർക്കസ് ബോയ്സ് അധ്യാപകനായ അഹമ്മദ് പുതുക്കുടി എന്നിവർ ആശംസകൾ നേർന്നു.
എച്ച്.എം ഫോറം സെക്രട്ടറി സി.കെ വിനോദ് കുമാർ സ്വാഗതവും ട്രഷറർ ശ്രീ. യൂസഫ് സിദ്ധീഖ് നന്ദിയും പ്രകാശിപ്പിച്ചു. LP, UP വിഭാഗങ്ങളിൽ മാക്കൂട്ടം AMUP സ്കൂളും കുന്ദമംഗലം AUP സ്ക്കൂളും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ കുന്ദമംഗലം എച്ച്.എസ്. ഒന്നാം സ്ഥാനവും ജി.വി.എച്ച്.എസ്.ചാത്തമംഗലം രണ്ടാം സ്ഥാനവും ഹയർ സെക്കന്ററി വിഭാഗത്തിൽ ജി.വി.എച്ച്.എസ് ചാത്തമംഗലം ഒന്നാം സ്ഥാനവും മർക്കസ് ഗേൾസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വിവിധ മേളകളിൽ പ്രവൃത്തിപരിചയ മേളയിലും ഐ ടി മേളയിലും ജി.വി.എച്ച് എസ് എസ് ചാത്തമംഗലം ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയപ്പോൾ ഗണിത മേളയിലും സോഷ്യൽ സയൻസ് മേളകളിൽ കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂളും സയൻസ് ഫെയറിൽ ജി.എച്ച് എസ് എസ് പയമ്പ്രയും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

