പുതുപ്പാടിയിൽ ആക്രമണം നടത്തിയ തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
രണ്ടുവയസ്സുള്ള കുട്ടിയും ഒരു ബാലികയും ഉൾപ്പെടെ ഏഴു പേർക്കാണ് നായയുടെ കടിയേറ്റത്

താമരശ്ശേരി: പുതുപ്പാടിയിലെ മലപുറം ഭാഗത്ത് ഏഴുപേരെ കടിച്ചുപരിക്കേൽപ്പിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജിൽ നടത്തിയ പരിശോധനയിലാണ് റാബീസ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു ഈങ്ങാപ്പുഴ ഭാഗത്തുനിന്ന് മലപുറത്തേക്ക് ഓടിയെത്തിയ തെരുവുനായ വഴിയിൽ കണ്ടവരെയും രണ്ടു തെരുവുനായകളെയും കടിച്ചത്. രണ്ടുവയസ്സുള്ള കുട്ടിയും ഒരു ബാലികയും ഉൾപ്പെടെയുള്ളവർക്കാണ് നായയുടെ കടിയേറ്റത്.
പരിക്കേറ്റവരെ ആദ്യം താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ച് പ്രതിരോധ കുത്തിവെപ്പെടുത്തിരുന്നു.