കൊയിലാണ്ടിയിൽ 'അക്കുത്തിക്കുത്ത്' അംഗൻവാടി കലോസവം സംഘടിപ്പിച്ചു
ഇ.എം.എസ് സ്മാരക ടൗൺഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു.
കൊയിലാണ്ടി: നഗരസഭ വാർഷിക പദ്ധതി 2023 - 24 'അക്കുത്തിക്കുത്ത് ' പരിപാടി ഉദ്ഘാടനം ശിശുദിനത്തിൽ കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗൺഹാളിൽ നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു. മുഖ്യതിഥിയായി ഫ്ലവർസ് ടോപ്സിങ്ങർ ഫെയിം ലക്ഷ്യ സിഗീഷ് പങ്കെടുത്തു. പരിപാടിയിൽ ഐസിഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസർ അനിത കുഞ്ഞുങ്ങൾക്ക് ശിശുദിന സന്ദേശം നൽകി.
വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർ മാൻ കെ എ ഇന്ദിര ടീച്ചർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഇ.കെ അജിത് മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ നിജില പറവക്കോടി, ശിശു വികസന പദ്ധതി ഓഫീസർ അനുരാധ, കൗൺസിലർ റഹ്മത്ത്, വത്സരാജ് കേളോത്ത് ഐസിഡിഎസ്സ് സൂപ്പർ വൈസർ ആയ ഗീത എം എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
ഐസി ഡി എസ്സ് സൂപ്പർ വൈസർ സി. സബിത സ്വാഗതവും വീണ എസ്സ് നന്ദിയും പറഞ്ഞു. പരിപാടിയിൽ മുനിസിപ്പാലിറ്റിയിലെ 71 അങ്കണവാടിയിൽ നിന്നും 720 ഇൽ പരം കുഞ്ഞുങ്ങൾ പങ്കെടുത്തു.

