പേരാമ്പ്ര ഉപജില്ല സ്കൂൾ കലോത്സവം സ്റ്റേജിന മത്സരങ്ങൾ ഇന്ന് അവിടനല്ലൂരിൽ തുടക്കം
14 വേദികളിലായി അയ്യായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.

കൂട്ടാലിട:പേരാമ്പ്ര ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജിന മത്സരങ്ങൾ ഇന്ന് തുടങ്ങി. എൽ.പി,യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്നും 14 വേദികളിലായി അയ്യായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.
കലോത്സവ ലോഗോ ആലേഖനം ചെയ്ത പതാക പ്രധാന വേദിയിൽ ജന: കൺവീനർ പ്രിൻസിപ്പാൾ ടി.കെ ഗോപി ഉയർത്തി. ചടങ്ങിൽ പി.ടി.എ.പ്രസിഡണ്ട് ഷാജി തയ്യിൽ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർമാൻ കെ.കെ. സിജിത്ത്, വാർഡ് മെമ്പർ ആർ.കെ. ഫെബിൻ ലാൽ , എച്ച് എം. ഫോറം കൺവീനർ പി.രാമചന്ദ്രൻ , വി.എം.അഷറഫ്,കെ.സജീവൻ, കെ. സജീഷ്,എ.ൻ.കെ. സലീം, കെ.കിഷോർലാൽ ടി.കെ.നൗഷാദ് കെ.സജിത്ത് ഇ.കെ. സുരേഷ്, ബിജു മാത്യു എന്നിവർ സംസാരിച്ചു.അവിടനല്ലൂർ എ.എൽ.പി.സ്കൂളിൽ നിന്നും ആരംഭിച്ച വിളംബര ജാഥ അവിടനല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സമാപിച്ചു.