നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കൂട്ടയോട്ടം സംഘടിപ്പിച്ചു
കൊയിലാണ്ടി കേരളാ ബാങ്ക് പരിസരത്തു നിന്നാരംഭിച്ച പരിപാടി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

കൊയിലാണ്ടി : കൊയിലാണ്ടി നിയോജക മണ്ഡലം നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ടൗണില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. കൊയിലാണ്ടി കേരളാ ബാങ്ക് പരിസരത്തു നിന്നാരംഭിച്ച പരിപാടി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
പരിപാടിയില്‍ കാനത്തില്‍ ജമീല എം.എല്‍.എ , മുന്‍ എം.എല്‍.എമാരായ കെ.ദാസന്‍ , പി.വിശ്വന്‍ മാസ്റ്റര്‍, നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് , നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.ഷിജു, ഇ.കെ അജിത്, സി.അശ്വിനിദേവ്, സി.സത്യചന്ദ്രന്‍, സുരേഷ് മേലേപ്പുറത്ത്, എം.റഷീദ്, കബീര്‍ സലാല തുടങ്ങിയവര്‍ പങ്കെടുത്തു.