നവകേരള സദസ്സ് ; കൊയിലാണ്ടിയിൽ മെഹന്തി ഫെസ്റ്റ് , കൂട്ടവര എന്നിവ സംഘടിപ്പിച്ചു
കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി : നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ടൗണില്‍ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. കൊയിലാണ്ടി ടൗണ്‍ ഹാളങ്കണത്തില്‍ നടന്ന പരിപാടി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.ഷിജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി വി ഗിരിജ അധ്യക്ഷത വഹിച്ചു.
മത്സരത്തില്‍ നജീബ ഒന്നാം സ്ഥാനവും, ഫാത്തിമ രണ്ടാം സ്ഥാനവും, ഷഹര്‍ബാന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരിപാടിയില്‍ മുന്‍ എം.എല്‍.എ മാരായ പി.വിശ്വന്‍, കെ.ദാസന്‍ എന്നിവര്‍ പങ്കെടുത്തു. നോഡല്‍ ഓഫീസര്‍ എന്‍.എം ഷീജ നന്ദി പറഞ്ഞു.
കൊയിലാണ്ടി ടൗണില്‍ ചിത്രകാരന്മാരുടെ കൂട്ടായ്മ “കൂട്ടവര” സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ് സ്റ്റാന്റ് നടന്ന പരിപാടി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.ഷിജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട് അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ ചിത്രകാരന്മാര്‍ പങ്കെടുത്ത പരിപാടിയില്‍ മുന്‍ എം.എല്‍.എ മാരായ പി.വിശ്വന്‍, കെ.ദാസന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, എന്‍.എം.ഡി.സി ചെയര്‍മാന്‍ കെ.കെ മുഹമ്മദ് , സംഘാടക സമിതിയംഗങ്ങളായ ടി.കെ ചന്ദ്രന്‍ മാസ്റ്റര്‍, പി.വി സത്യനാഥന്‍ എന്നിവര്‍ പങ്കെടുത്തു.