നവകേരള സദസ് ; കൊയിലാണ്ടിയിൽ വിളംബര ജാഥ നടത്തി
സ്റേറഡിയം പരിസരത്തുനിന്നാരംഭിച്ച് പുതിയ ബസ്റ്റാൻ്റിൽ സമാപിച്ചു.

കൊയിലാണ്ടി: നവകേരള സദസിൻ്റെ പ്രചരണാർത്ഥം കൊയിലാണ്ടിയിൽ വിളംബര ജാഥ നടത്തി. മുത്തുക്കുടകളും ബലൂണുകളും റിബണുകളുമായി നൂറുകണക്കിനാളുകൾ പങ്കെടുത്ത ജാഥ സ്റേറഡിയം പരിസരത്തുനിന്നാരംഭിച്ച് പുതിയ ബസ്റ്റാൻ്റിൽ സമാപിച്ചു.
തിരുവാതിരക്കളി, ഒപ്പന, ദഫ് മുട്ട്, കോൽക്കളി തുടങ്ങിയ കലാരൂപങ്ങൾ ജാഥയ്ക്ക് മാറ്റുകൂട്ടി. സ്റേറഡിയം അനക്സിലും ബസ്റ്റാൻ്റ് പരിസരത്തും കലാപരിപാടികൾ അരങ്ങേറിയിരുന്നു. കലാലയം വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബും അവതരിപ്പിച്ചിരുന്നു.
കാനത്തിൽ ജമീല എം എൽ എ, ജനറൽ കൺവീനർ എൻഎം ഷീജ, നഗരസഭാ ചെയർപേഴ്സൺ കെ പി സുധ, വൈസ് ചെയർമാൻ കെ സത്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി ബാബുരാജ്, തഹസിൽദാർ സിപി മണി,കെ കെ മുഹമ്മദ്, പി വിശ്വൻ, കെ.ദാസൻ, ടി കെ ചന്ദ്രൻ, എം.പി. ഷിബു , ഇ കെ അജിത്ത്,കെ ടി എം കോയ, സി സത്യചന്ദ്രൻ, കബീർ സലാല, സുരേഷ് മേലേപ്പുറത്ത്, കെ ഷിജു , നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി, കെ എ ഇന്ദിര, സി. പ്രജില , നിജില പറവക്കൊടി തുടങ്ങിയവർ നേതൃത്വം നൽകി