തോട്ടുമൂല പാലത്തിന് സമീപം റിയർ വ്യൂ മിറർ സ്ഥാപിച്ചു
എസ്.ഡി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം ബാലൻ നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: തോട്ടുമൂല പാലത്തിന് സമീപം തുടർച്ചയായുള്ള അപകടങ്ങൾ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എസ്.ഡി.പി.ഐ. തോട്ടുമൂല ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയർ വ്യൂ മിറർ സ്ഥാപിച്ചു.
ജില്ലാ കമ്മിറ്റി അംഗം ബാലൻ നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നവാസ് എൻ.വി., ബ്രാഞ്ച് പ്രസിഡന്റ് ഫിറോസ് സെക്രട്ടറി അഷ്‌റഫ്, റാഫി, ജാഫർ, ബഷീർ, ജംഷിദ് എന്നിവർ സംബന്ധിച്ചു.