ജനകീയ വായനശാല വെള്ളിയൂർ ബാലകലാ മേള സംഘടിപ്പിച്ചു
കവയിത്രി പി. ശാന്ത ചടങ്ങ് ഉദ്ഘാടനം ചെയ്തു

വെള്ളിയൂർ: ജനകീയ വായനശാല വെള്ളിയൂർ ബാലവേദിയുടെ നേതൃത്വത്തിൽ ബാലകലാമേള സംഘടിപ്പിച്ചു. കവയിത്രി പി. ശാന്ത ചടങ്ങ് ഉദ്ഘാടനം ചെയ്തു. കരുവണ്ണൂർ യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ് വിജയകുമാരി അധ്യക്ഷത വഹിച്ചു.
വായനശാലാ എക്സിക്യൂട്ടീവ് അംഗം എ. ജമാലുദ്ദീൻ സ്വാഗതവും വായനശാല എക്സിക്യൂട്ടീവ് അംഗം കെ. അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു. വായനശാല സെക്രട്ടറി എം.കെ. ഫൈസൽ, ലൈബ്രറിയ സജിത സി.പി. എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കാവ്യാലാപനം, ചലച്ചിത്ര ഗാനം, നാടൻപാട്ട്, മോണോ ആക്ട്, കഥാപ്രസംഗം, ആസ്വാദനക്കുറിപ്പ്, ഉപന്യാസ രചന, പ്രസംഗം, കാർട്ടൂൺ രചന, കവിതാ രചന എന്നീ വിഭാഗങ്ങളിൽ യു.പി., ഹൈസ്കൂൾ തലങ്ങളിലാണ് മത്സരം നടന്നത്. വിവിധയിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് ഡിസംബർ 10ന് നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടക്കുന്ന താലൂക്ക് ബാല കലോത്സവത്തിൽ പങ്കെടുക്കാനുള്ള അർഹത നേടി.