അതിദാരിദ്ര്യ നിർമാജ്ജനം ലക്ഷൃം വെച്ച് നടുണ്ണൂർ ഗ്രാമപഞ്ചായത്ത്
വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

നടുവണ്ണൂർ: ശുചിത്വ പദ്ധതികൾക്കും , വയോജന ക്ഷേമത്തിനും മൂൻതൂക്കം നൽകി കൊണ്ടുള്ള 2024 - 25 വാർഷിക പദ്ധതിക്ക് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം രൂപം നൽകി. പൊതുയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.എം. നിഷ അദ്ധ്യക്ഷത വഹിച്ചു .
വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് 2023 -24 വാർഷിക പദ്ധതി പോഗ്രസ് സംബന്ധിച്ച് റിപ്പോർട്ടവതരിപ്പിച്ചു. ടി.സി.സുരേന്ദ്രൻ മാസ്റ്റർ , കെ.കെ.ഷൈമ , എം.കെ.ജലീൽ, പി.അച്ചുതൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഒ.മനോജ് സ്വാഗതവും , സജീവൻ മക്കാട്ട് നന്ദിയും രേഖപ്പെടുത്തി. ജനപ്രതിനിധികൾ , പനിർവ്വഹണ ഉദ്യോഗസ്ഥർ , വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ , വികസന സമിതി കൺവീനർമാർ എന്നിവർ പങ്കെടുത്തു.