headerlogo
local

വിളംബരജാഥയോടെ പന്തലായനി ബി ആർ സി യിൽ ഭിന്നശേഷി മാസാചരണത്തിന് വർണാഭമായ തുടക്കം

ജി വി എച്ച് എസ് എസ് കൊയിലാണ്ടി നിന്നാരംഭിച്ച ജാഥ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു.

 വിളംബരജാഥയോടെ പന്തലായനി ബി ആർ സി യിൽ ഭിന്നശേഷി മാസാചരണത്തിന് വർണാഭമായ തുടക്കം
avatar image

NDR News

01 Dec 2023 10:42 PM

കൊയിലാണ്ടി: ഭിന്നശേഷിക്കാരുടെ സർവ്വതോന്മുഖ ഉയർച്ച മുൻനിർത്തി ഡിസംബർ 3 ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നു. ദിനാചരണത്തിൻ്റെ ഭാഗമായി ഡിസംബർ 1 മുതൽ 30 വരെ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ച് കൊണ്ട് ഭിന്നശേഷി മാസാചരണമായി ആഘോഷിക്കുകയാണ് സമഗ്ര ശിക്ഷ കേരള. ഭിന്നശേഷി മാസാചരണത്തിൻ്റെ ഭാഗമായി ബി ആർ സി പന്തലായനി വിളംബരജാഥ സംഘടിപ്പിച്ചു. ജി വി എച്ച് എസ് എസ് കൊയിലാണ്ടി നിന്നാരംഭിച്ച ജാഥ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. ചെണ്ടവാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ജാഥയിൽ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ, ജെ ആർ സി , എസ് പി സി എന്നിവർ അണിനിരന്നു.

 

 വിളംബര ജാഥയോടെ ഒരു മാസം നീണ്ടു നിൽക്കുന്ന ഭിന്നശേഷി മാസാചരണത്തിന് വർണാഭമായ തുടക്കമായി. ബസ് സ്റ്റാൻ്റിൽ ഒരുക്കിയ പ്രതലത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പാട്ട് സ്റ്റിക്കി നോട്ട് പതിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു. കെ പി എം എസ് എച്ച് എസി എസി ലെ പ്ലസ് ടു വിദ്യാർത്ഥിനി സ്നേഹ രാജ് ഈ വർഷത്തെ ലോക ഭിന്നശേഷി ദിന പ്രമേയം അവതരിപ്പിച്ചു.  

 

     പന്തലായനി ബി പി സി ദീപ്തി ഇ പി സ്വാഗതം പറഞ്ഞു. ചടങ്ങിൽ ബി ആർ സി ട്രെയിനർമാരായ ഉണ്ണികൃഷ്ണൻ , വികാസ് എന്നിവർ ആശംസകൾ അർപ്പിക്കുകയും സ്പെഷൽ എഡ്യുക്കേറ്റർ കെ സിന്ധു നന്ദി പറയുകയും ചെയ്തു . സ്കൂൾ തലത്തിൽ സ്പെഷ്യൽ അസംബ്ലി , ചിത്രരചന മത്സരങ്ങൾ, തിരക്കഥ രചന മത്സരം , ഫിലിം ഫെസ്റ്റിവൽ , സായാഹ്ന ജനകീയ സദസ്സ് എന്നിവയും , ഇൻക്ലൂസീവ് കായികോത്സവം, രക്ഷിതാക്കളുടേയും കുട്ടികളുടേയം കലാപരിപാടികൾ തുടങ്ങിയവയും വരും ദിവസങ്ങളിൽ സംഘടിപ്പിക്കും. ഡിസംബർ 30 ഓടെ മാസാചരണം സമാപിക്കും.

NDR News
01 Dec 2023 10:42 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents