സി.കെ.ജി.എം.ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നേന്ത്രവാഴ കൃഷി വിളവെടുപ്പ് മഹോത്സവം നടത്തി
മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ ശ്രീകുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു..

നന്തി ബസാർ:സി .കെ. ജി. എം ഹൈസ്കൂൾ പൂർവ്വ വിദ്യാർഥി കൂട്ടായ്മ ഒരു വർഷം മുമ്പ് തുടക്കം കുറിച്ച നേന്ത്രവാഴ കൃഷി വിളവെടുപ്പ് മഹോത്സവം നടന്നു. ശശി എസ്. നായർ ചെയർമാൻ ആയി രൂപീകരിച്ച വാട്സ്ആപ്പ് കൂട്ടായ്മയാണ് ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങിയത്.
മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി .കെ ശ്രീകുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർഎം.കെ മേനോൻ അധ്യക്ഷത വഹിച്ചു .
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹ്റ ഖാദർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ പട്ടേരി, മുൻ സോയിൽ കെമിസ്റ്റും സാഹിത്യ കാരനുമായ ഇബ്രാഹിം തിക്കോടി, കൃഷി ഓഫീസർ പി. ഫൗസിയ, കൂട്ടായ്മ ട്രഷറർ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. രാമ ചന്ദ്രൻ കൊയിലോത്ത് സ്വാഗതവും എം.വി.ബാബു നന്ദിയും രേഖപ്പെടുത്തി.