ക്രിസ്തുമസിന് മുമ്പായി സാമൂഹ്യ പെൻഷൻ വിതരണം നടത്തണം: മുസ്ലിം ലീഗ്
യോഗം സാജിത് കോറോത്ത് ഉത്ഘാടനം ചെയ്തു.

കൂട്ടാലിട : സാമ്പത്തിക ഞെരുക്കവും വിലക്കയറ്റവും കൊണ്ട് ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ ക്രിസ്തുമസ് ആഘോഷത്തിന് മുമ്പായി സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശിക സഹിതം വിതരണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോട്ടൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺ സിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സാജിദ് കോറോത് യോഗം ഉത്ഘാടനം ചെയ്തു.എം.പി ഹസ്സൻ കോയ മാസ്റ്റർ അധ്യക്ഷം വഹിച്ചു.
സംവരണ അട്ടിമറി ഉൾപ്പെടെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നിലപാടുകൾക്കെതിരെ ഡിസംബർ 28 നു കുന്നരം വെള്ളി യിൽ നിന്നും കൂട്ടാലിടയിലേക്ക് പ്രക്ഷോഭ യാത്ര നടത്തുവാനും യോഗം പരിപാടികൾ ആവിഷ്കരി ച്ചു.
മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എംകെ .അബ്ദുസ്സമദ് ,ചേലേരി മമ്മുക്കുട്ടി ,എം .പോക്കർകുട്ടി ,കെ. മജീദ് പാലോളി ,എം .ബഷീർ,സകീർ സി .കെ .ആദിൽ തിരുവോട്, ഫൈസൽ പാലോളി ,ബഷീർ രാരോത്ത് ,റഷീദ് ടി .ഫാറൂഖ് വകയാട് , ഇസ്മായീൽ വി .കെ, കുഞ്ഞിയേദ്‌കുട്ടി , ഹമീദ് ഹാജി, ജാഫർ ,ഷഫീഖ് കൂട്ടാലിട ,ഗഫൂർ സി .കെ .കോയ വാകയാട് ,മഹമൂദ് കെ .ടി .മൂസ്സ കുട്ടി എന്നിവർ പ്രസംഗിച്ചു .