headerlogo
local

സൃഷ്‌ടി കലാകായിക വേദി നേത്ര ചികിത്സാ ക്യാമ്പ് നടത്തി

ആതുര സേവനരംഗത് ശ്രദ്ധേയ മായ പ്രവർത്തനം നടത്തിവരുന്ന സൃഷ്‌ടി കലാവേദിയുടെ പ്രവർത്തന ത്തെ നാട്ടുകാർ അഭിനന്ദിച്ചു .

 സൃഷ്‌ടി കലാകായിക വേദി നേത്ര ചികിത്സാ ക്യാമ്പ് നടത്തി
avatar image

NDR news

18 Dec 2023 05:13 PM

 അവിടനല്ലൂർ : പുതിയൊട്ടുമുക്ക് സൃഷ്ടി കലാകായിക വേദിയുടെ യും വി ട്രസ്റ്റ് ഐ  ഹോസ്പിറ്റൽ ബാലുശേരിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി.

    ആതുര സേവനരംഗത് ശ്രദ്ധേയ മായ പ്രവർത്തനം നടത്തിവരുന്ന സൃഷ്‌ടി കലാവേദിയുടെ പ്രവർത്തന ത്തെ നാട്ടുകാർ അഭിനന്ദിച്ചു .

  ജാതിക്കും ,മതത്തിനും ,രാഷ്ട്രീയ ത്തിനും അതീതമായി ഒരു പ്രദേശത്തെ ജനങ്ങളെ ഒരുമിപ്പിച്ചു നിർത്താനും ജനോപകാരപ്രദമായ സേവന പ്രവർത്തനങ്ങൾ നടത്തു വാനും സംഘടനക്ക് കഴിയട്ടെയെന്നു ക്യാമ്പിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സൃഷ്ടികലാവേദിയുടെ സൗജന്യ ക്യാമ്പിൽ നൂറോളം നേത്ര രോഗികളെ പരിശോധിച്ചു .

     ബൈജു കൊല്ലങ്കണ്ടി ,ബാബു കൈപ്പങ്ങൾമീത്തൽ ,പോക്കർകുട്ടി നരിക്കോട് ,ഹാരിസ് കേയക്കണ്ടി, നിഷാദ് ടി .ഇ,വിനീഷ് .എൻ ആർ, നിഷാദ് .ടി .ബി ,ജിനേഷ് ,സുനിൽ കുമാർ ,രഞ്ജിനി ,ശ്രീധരൻ എന്നിവർ നേതൃത്വംനൽകി .ഗ്രാമ പഞ്ചായത്ത് അംഗം ടി .എം രഘുത്തമൻ ,എംകെ.അബ്ദുസ്സമദ്, ഉമേഷ് .പി .ടി .എന്നിവർ ക്യാമ്പ് സന്ദർശിച്ചു.

NDR news
18 Dec 2023 05:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents