കേരള സീനിയർ സിറ്റിസൺസ് ഫോറം കൺവെൻഷൻ ശ്രീരാമാനന്ദ സ്കൂൾ ഹാളിൽ നടന്നു
ജില്ലാ സെക്രട്ടറി സോമൻ ചാലിൽ ഉൽഘാടനം ചെയ്തു.

ചെങ്ങോട്ടുകാവ്:കേരള സീനിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ടുകാവ് പഞ്ചായത്ത് കൺവെൻഷൻ ശ്രീരാമാനന്ദ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു.
ജില്ലാ സെക്രട്ടറി സോമൻ ചാലിൽ ഉൽഘാടനം ചെയ്തു. ജില്ലാ ജോ. സിക്രട്ടരി ശ്രീ കെ എം ശ്രീധരൻ 2024 ജനുവരി 16 ന് കോഴിക്കോട് ന്യൂനളന്ദയിൽ വെച്ചു നടക്കുന്ന സംസ്ഥാന സമ്മേളന കാര്യങ്ങൾ വിശദീകരിച്ചു. കവിയും പ്രശസ്ത മോട്ടിവേഷനിസ്റ്റും ജില്ലാ കമ്മിറ്റിയംഗവുമായ ഇബ്രാഹിം തിക്കോടി സംസാരിച്ചു.
പ്രസിഡണ്ട് പി കെ വേണു ഗോപാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സിക്രട്ടറി വി പി രാമകൃഷ്ണൻ സ്വാഗതവും, പി വി പുഷ്പ്പൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രേമി ടീച്ചർ നന്ദി പറഞ്ഞു.