കോരപ്പുഴയിലെ പദ്ധതിപ്രദേശം മന്ത്രി എ.കെ. ശശീന്ദ്രൻ സന്ദർശിച്ചു
നീക്കം ചെയ്യുന്ന മണൽ സൂക്ഷിക്കാൻ കണ്ടെത്തിയ സ്ഥലവും മന്ത്രി പരിശോധിച്ചു

കൊയിലാണ്ടി: കോരപ്പുഴയുടെ ആഴം വീണ്ടെടുക്കൽ പ്രവൃത്തി പുനരാരംഭിക്കുന്നതിന് മുന്നോടിയായി മന്ത്രി എ.കെ. ശശീന്ദ്രൻ പദ്ധതിപ്രദേശം സന്ദർശിച്ചു. നീക്കം ചെയ്യുന്ന മണൽ സൂക്ഷിക്കാൻ കണ്ടെത്തിയ സ്ഥലം മന്ത്രി പരിശോധിച്ചു.
മണൽ ലേലംചെയ്ത് ഒഴിവാക്കാത്തതിനാൽ തുടർപ്രവൃത്തി നടത്താനാവില്ലെന്ന് കരാറുകാരൻ കഴിഞ്ഞദിവസം കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ലേലനടപടികളുടെ ഭാഗമായി മണലിന്റെ വില നിശ്ചയിച്ച് ഉത്തരവിറങ്ങിയിട്ടുണ്ട്.
2017 ഡിസംബറിൽ ഭരണാനുമതി ലഭിക്കുകയും 2019 നവംബറിൽ ടെൻഡർ പൂർത്തിയാവുകയും ചെയ്ത പദ്ധതിയാണ് നാളേറെയായി മുടങ്ങിക്കിടക്കുന്നത്. ആദ്യകരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയ ശേഷം റീടെൻഡറിലൂടെ പുതിയ കരാറുകാരന് ഒന്നരവർഷം മുമ്പ് കൈമാറിയ പ്രവൃത്തിയാണിത്.