നന്മണ്ടയില് യാത്രക്കാർക്ക് ഭീഷണിയായി വൈദ്യുതിത്തൂൺ
കൊടും വളവിലെ തൂണുകള്‍ വന്‍ ഭീഷണിയാണ് സൃഷ്ടിക്കുന്നത്
നന്മണ്ട: നന്മണ്ടയില് യാത്രക്കാർക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി നില്‍ക്കുകയാണ് വൈദ്യുതിത്തൂൺ. വലിയ ഇറക്കവും വളവും അവിടെ റോഡിന്റെ അരികിലായിട്ടാണ് വൈദ്യുതി തൂൺ സ്ഥാപിച്ചിരിക്കുന്നത്. ഒളയിമ്മൽ - കൊളത്തൂർ റോഡിൽ ക്രാണത്തിൽ പുറായിൽ താഴത്താണ് ഇരുചക്ര വാഹനക്കാരുൾപ്പെടെയുള്ള യാത്രികർക്ക് ഭീഷണി ഉയർത്തുന്ന വൈദ്യുതി തൂണുള്ളത്.
റോഡിന്റെ വളവും ഇറക്കവുമാണ് യാത്രക്കാർ നേരിടുന്ന മറ്റൊരു ഭീഷണി. റോഡിന്റെ ഇരു ഭാഗത്തുനിന്നും വാഹനങ്ങൾ വരുമ്പോൾ വശം നൽകാൻ കഴിയാതെ ഡ്രൈവർമാരും പ്രയാസത്തിലാവാറുണ്ട്. കൊളത്തൂരിൽനിന്ന് ചീക്കിലോട്ടേക്ക് വരുന്ന വാഹനങ്ങൾക്കും ഭീഷണിയായി വൈദ്യുതി തൂണുണ്ട്. ഇത്തരം തൂണുകൾ മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാരും ഡ്രൈവർമാരും ആവശ്യപ്പെടുകയാണ്.

