അരിക്കുളം ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് മികച്ച സേവനത്തിന് ദേശീയ അംഗീകാരം
ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റ്ററിന്റെ നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ എൻട്രി ലെവൽ സർട്ടിഫിക്കേഷനാണ് ലഭിച്ചത്
അരിക്കുളം: അരിക്കുളം ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് മികച്ച സേവനത്തിന് ദേശീയ അംഗീകാരം ലഭിച്ചു. ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റ്ററിന്റെ നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ എൻട്രി ലെവൽ സർട്ടിഫിക്കേഷനാണ് ലഭിച്ചത്.
രോഗികൾക്ക് ഗുണമേന്മയേറിയ സേവനം ഉറപ്പുവരുത്തിയത് പരിഗണിച്ചാണ് അംഗീകാരം. ജീവിതശൈലീ രോഗപ്രതിരോധം, ചികിത്സ, കൗമാരക്കാർ, കുട്ടികൾ, വയോജനങ്ങൾ, ഗർഭിണിക ൾ എന്നിവരുടെ ആരോഗ്യസംരക്ഷണം തുടങ്ങിയവക്ക് ആയുർവേദ ഡിസ്പെൻസറി പ്രത്യേക ഊന്നൽ നൽകിയിരുന്നു.
പഞ്ചകർമ മുറി, ഔഷധസസ്യ ഉദ്യാനം എന്നിവ ഇവിടെയുണ്ട്. ഒ.പി ലെവൽ പഞ്ചകർമപദ്ധതിയായ ആയുർകർമക്കായി നാഷനൽ ആയുഷ് മിഷൻ അരിക്കുളം ആയുർവേദ ഡിസ്പെൻസറിയെ തിരഞ്ഞെടുത്തിട്ടുണ്ട്.

