മേപ്പയൂരിലെ അഞ്ചു വയസ്സുകാരിയുടെ ചികിത്സാ സഹായഫണ്ട് കൈമാറി
കുവൈത്ത് കെ.എം.സി.സി. പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി സ്വരൂപിച്ച തുകയാണ് കൈമാറിയത്

മേപ്പയൂർ: മേപ്പയൂരിലെ അഞ്ചു വയസ്സുകാരിയുടെ ചികിത്സാ സഹായഫണ്ടിലേക്ക് കുവൈത്ത് കെ.എം.സി.സി. പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി സ്വരൂപിച്ച സംഖ്യയുടെ ചെക്ക് പേരാമ്പ്ര നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ആർ.കെ. മുനീർ ചികിത്സാ സഹായ കമ്മിറ്റി കൺവീനർ ടി.കെ. അബ്ദു റഹിമാന് കൈമാറി.
മേപ്പയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ കെ.എം. കുഞ്ഞമ്മത് മദനി അധ്യക്ഷനായി. ഖത്തർ കെ.എം.സി.സി. പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ചാവട്ട്, കുവൈത്ത് കെ.എം.സി.സി. പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി റഫീഖ് ഏരവത്ത്, ടി.കെ.എ. ലത്തീഫ്, കീഴ്പോട്ട് പി. മൊയ്തി, ഷർമിന കോമത്ത്, സറീന ഒളോറ, വി.പി. ജാഫർ എന്നിവർ സംസാരിച്ചു.