മാവൂരിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുനേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം
കൂളിമാട്-എരഞ്ഞിമാവ് റോഡ് ദിവസങ്ങൾക്കകം തകർന്നതിലും പ്രവൃത്തിയിൽ അഴിമതി ആരോപിച്ചുമാണ് പ്രതിഷേധം
മാവൂർ: മാവൂരിൽ കൂളിമാട്-എരഞ്ഞിമാവ് റോഡ് തകർന്നതിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനുനേരെ യൂത്ത് കോൺഗ്രസിന്റെ കരി ങ്കൊടി പ്രതിഷേധം.
ആറ് കോടി രൂപ ചെലവിൽ കൂളിമാട്-എരഞ്ഞിമാവ് റോഡ് ദിവസങ്ങൾക്കകം തകർന്നതിലും പ്രവൃത്തിയിൽ അഴിമതി ആരോപിച്ചുമാണ് പ്രതിഷേധം.
മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൻറെ സു വർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെ കണ്ണിപറമ്പ് റോഡിൽനിന്ന് മാ വൂർ-കോഴിക്കോട് റോഡിലേക്ക് പ്രവേശിക്കുന്ന പഴയ ദീദ ടാക്കീസിനുസമീപത്തുവെച്ചാണ് കരിങ്കൊടി കാണിച്ചത്.
നിയോജക മണ്ഡലം പ്രസിഡന്റ് പി.ടി. അസീസ്, മാവൂർ മണ്ഡലം പ്രസിഡന്റ് ഒ. പി. സമദ്, കെ.ഇ. ഷബീർ, മുജ്‌തബ് ചെറൂപ്പ എന്നിവർ നേതൃത്വം നൽകി.

