ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ വരയാലൻ കണ്ടി ഒതയോത്ത് റോഡ് ഉദ്ഘാടനം ചെയ്തു
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി ഉദ്ഘാടനം നിർവ്വഹിച്ചു.

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിലെ വരയാലൻ കണ്ടി- ഒതയോത്ത് റോഡ് നാടിന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ പി.കെ.പ്രകാശിനി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
പതിറ്റാണ്ടുകളുടെ പഴക്കമുള്ള റോഡ് ഗതാഗതയോഗ്യമാക്കുക എന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു. 10 ലക്ഷം രൂപ മുടക്കിയാണ് റോഡ് പരിഷ്കരണ പ്രവൃത്തി ആരംഭിച്ചത്.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ടി.കെ.ശൈലജ, കെ.കെ. സൂപ്പി, സി.പി. ശ്രീധര വാര്യർ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ സുജീവ് കെ.വി. സ്വാഗതം പറഞ്ഞ ചടങ്ങിന് സാദത്ത് നന്ദിപറഞ്ഞു.