headerlogo
local

ദീപാലംകൃത പാലം പദ്ധതിയിൽ മുക്കം കടവ് പാലത്തെ ഉൾപ്പെടുത്തും; മന്ത്രി പി.എ. മുഹമ്മദ് റിയാസ്

മന്ത്രി മുക്കം കടവ് പാലം സന്ദർശിക്കുകയും ചെയ്തു

 ദീപാലംകൃത പാലം പദ്ധതിയിൽ മുക്കം കടവ് പാലത്തെ ഉൾപ്പെടുത്തും; മന്ത്രി പി.എ. മുഹമ്മദ് റിയാസ്
avatar image

NDR News

17 Jan 2024 02:17 PM

മുക്കം: സർക്കാരിൻ്റെ ദീപാലംകൃത പാലം പദ്ധതിയിൽ മുക്കം കടവ് പാലത്തെ ഉൾപ്പെടുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. താഴെ തിരുവമ്പാടി-മണ്ടാംകടവ്- റോഡിൻ്റെ ഉദ്ഘാടനം നിർവഹിക്കാൻ വന്ന സമയത്ത് മന്ത്രി പാലം സന്ദർശിക്കുകയും ചെയ്തു.

    ഉദ്യോഗസ്ഥർ പരിശോധിച്ച് റിപ്പോർട്ട് തരുന്ന മുറക്ക് സഹകരണ, പൊതു, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാൻ എം.എൽ.എ മുൻകൈയെടുത്താൽ പൊതുമരാമത്ത് വകുപ്പ് പൂർണമായും സഹകരിക്കുമെന്ന് മന്ത്രി പറഞ്ഞു. 

     ലിന്റോ ജോസഫ് എം.എൽ.എ, സി.പി. എം തിരുവമ്പാടി ഏരിയ സെക്രട്ടറി വി.കെ. വിനോദ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പാലം സന്ദർശിച്ച് പരിശോധന നടത്തി.

NDR News
17 Jan 2024 02:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents