headerlogo
local

കോഴിക്കോടിനെ മൂന്ന് കൊല്ലത്തിനകം കായികനഗരം ആക്കി മാറ്റും

കായിക മേഖലയിൽ നടപ്പാക്കേണ്ട പദ്ധതികളുടെ രൂപരേഖകൾ കോർപറേഷൻ സ്പോർട്സ് സമ്മിറ്റ് നാല് വിഭാഗങ്ങളായി ചേർന്ന് ചർച്ച ചെയ്തു

 കോഴിക്കോടിനെ മൂന്ന് കൊല്ലത്തിനകം കായികനഗരം ആക്കി മാറ്റും
avatar image

NDR News

19 Jan 2024 11:26 AM

കോഴിക്കോട്: കോഴിക്കോടിനെ മൂന്ന് കൊല്ലത്തിനകം കായികനഗരം ആക്കി മാറ്റാനുള്ള നിർദേശങ്ങളുമായി കോർപറേഷൻ സ്പോർട്സ് സമ്മിറ്റ്. കേരളത്തെ കായിക നിക്ഷേപത്തിനും വികസനത്തിനുമുള്ള ഏറ്റവും മികച്ച കേന്ദ്രമാക്കുന്നതിന് സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് നടത്തുന്ന അന്താരാഷ്ട്ര സ്പോർട് സ് സമ്മിറ്റിന്റെ ഭാഗമായാണ് കോർപറേഷൻതല ഉച്ചകോടി നടത്തിയത്. മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

     കായിക മേഖലയിൽ നടപ്പാക്കേണ്ട പദ്ധതികളുടെ രൂപരേഖകൾ നാല് വിഭാഗങ്ങളായി ചേർന്ന് ചർച്ച ചെയ്തു. ജനകീയ പങ്കാളിത്തത്തോടെ കായിക മുന്നേറ്റമുണ്ടാക്കുകയാwണ് ലക്ഷ്യമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് പറഞ്ഞു. 

     സ്വന്തമായി സ്റ്റേഡിയം പണിത ആദ്യ കോർപറേഷനാണ് കോഴിക്കോട്. കോർപറേഷൻ ഇ.എം.എ സ് സ്റ്റേഡിയവും കോർപറേഷൻന്റെ മറ്റ് 16 കളി സ്ഥലങ്ങളും എളുപ്പത്തിൽ വികസിപ്പിക്കാനാവുമെന്ന് കോഴിക്കോടിന്റെ സാധ്യതകളെപ്പറ്റിയുള്ള വിഷയം അവതരിപ്പിച്ച ആസൂത്രണ സമിതി അംഗം കൃഷ്ണൻ ബി.ടി.വി പറഞ്ഞു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് ഡോ. റോയ് വി. ജോണും വിഷയമവതരിപ്പിച്ചു. സമ്മിറ്റിൽ ഉയർന്ന നിർദേശവും തുടർന്ന് ലഭിക്കുന്നവയും തിരുവനന്തപുരം ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റിൽ അവതരിപ്പിക്കും.

NDR News
19 Jan 2024 11:26 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents