വില്യാപ്പള്ളിയിൽ അടച്ചിട്ട വീട്ടിൽ കവർച്ച നടത്തിയ കേസ് ; രണ്ടുപേർ അറസ്റ്റിൽ
നാദാപുരം മുടവന്തേരി കുഞ്ഞിക്കണ്ടി അബ്ദുല്ല (64), പാലക്കാട് ചെമ്മണ്ണൂർ മാങ്ങോട് ചക്കിങ്ങൽ ബഷീർ (52) എന്നിവരാണ് അറസ്റ്റിലായത്
വടകര: വില്യാപ്പള്ളിയിൽ അടച്ചിട്ട വീട്ടിൽ കവർച്ച നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നാദാപുരം മുടവന്തേരി കുഞ്ഞിക്കണ്ടി അബ്ദുല്ല (64), മോഷണമുതൽ വിൽക്കാൻ സഹായിച്ച പാലക്കാട് ചെമ്മണ്ണൂർ മാങ്ങോട് ചക്കിങ്ങൽ ബഷീർ (52) എന്നിവരാണ് അറസ്റ്റിലായത്.
ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നിരവധി ഭവനഭേദന, ഭണ്ഡാരമോഷണ കേസുകളിൽ പ്രതിയാണ് അബ്ദുല്ല.
കൊളത്തൂർ റോഡിൽ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കണ്ണൂർ ചാലാട് ശ്രീനിലയത്തിൽ വില്യാപ്പള്ളി എം.ജെ. ആശുപത്രിയിലെ ഡോ. സനീഷ് രാജിൻ്റെ കണിയാങ്കണ്ടി പാലത്തിനു സമീപത്തെ വാടക വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. വീടിന്റെ അലമാരയിൽ സൂക്ഷിച്ച രണ്ട് ചെയിൻ, ഒരു വള, ഒരു നക്ലയിസ് എന്നിവയടക്കം 12 പവൻ ആഭരണങ്ങളാണ് മോഷണം പോയത്.

