കുഴൽപ്പണവുമായി കൊടുവള്ളി സ്വദേശി പിടിയിൽ
കൊടുവള്ളി കിഴക്കോത്ത് അവിലോറ തടത്തില്‍ റാഷിദി (32) നെയാണ് പിടികൂടിയത്
കോഴിക്കോട്: കുഴല്‍പ്പണവുമായി കൊടുവള്ളി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് അവിലോറ തടത്തില്‍ റാഷിദി (32) നെയാണ് തേഞ്ഞിപ്പാലം പോലീസ് കാക്കഞ്ചേരിയ്ക്ക് സമീപം ചെട്ട്യാര്‍മാടില്‍ നിന്ന് പിടികൂടിയത്.
കോഴിക്കോട്ടു നിന്ന് ചെമ്മാട് ഭാഗത്തേക്ക് കാറില്‍ കടത്തിയ 34,50,000 രൂപ പോലീസ് പിടിച്ചെടുക്കുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

