നന്മണ്ടയിൽ മീൻകടയിലെ തൊഴിലാളിക്ക് നേരെ ക്രൂരമർദ്ദനം
പേരാമ്പ്ര സ്വദേശിയായ മുഹമ്മദി (55) നാണ് തലക്കും മൂക്കിന് മീതെയും മർദ്ദനമേറ്റത്.

നന്മണ്ട :നന്മണ്ട 13 ലെ മീൻകടയിലെ തൊഴിലാളിക്ക് മർദ്ദനം. പേരാമ്പ്ര സ്വദേശിയായ മുഹമ്മദി (55) നാണ് തലക്കും മൂക്കിന് മീതെയും മർദ്ദനമേറ്റത്.
പേരാമ്പ്ര പി.എം.പി. ഫിഷ് മാർട്ടിന്റെ നന്മണ്ട13 ലെ മീൻകടയിലാണ് മുഹമ്മദ് ജോലി ചെയ്യുന്നത്.സാരമായി പരിക്കേറ്റ മുഹമ്മദിനെ ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഒരു സ്ത്രീയും പുരുഷനും കൂടി ചേർന്ന് കടയുടെ പിറകിലേക്ക് വിളിച്ചുവരുത്തി മർദ്ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.