നവഭാരതം കെട്ടിപ്പടുത്തത് കോൺഗ്രസ് : അഡ്വ: അനിൽബോസ്
ഫാസിസ്റ്റ് വിരുദ്ധറാലിയിൽ മുഖ്യപ്രഭാഷണം നടത്തുകയായി രുന്നു അദ്ദേഹം.

കൂട്ടാലിട : മഹാത്മാ ഗാന്ധി നേതൃത്വം നല്കിയ പോരാട്ടത്തിലൂടെ സ്വതന്ത്രമായ ഇന്ത്യയുടെ സർവ്വ പുരോഗതി കളുടെയും നേരവകാശികൾ കോൺഗ്രസ് മാത്രമാണെന്നും, സ്വാഭാവികമായുണ്ടാകുന്ന ചില വികസനങ്ങളെ കൊട്ടിപ്പാടുന്നവർ രാജ്യം ഇന്നലെകളിലുണ്ടാക്കിയ വമ്പിച്ച നേട്ടങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് അപഹാസ്യമാണെന്നും എ ഐ സി സി അംഗം ഭാരത് യാത്രി അനിൽ ബോസ് പറഞ്ഞു.
നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കൂട്ടാലിടയിൽ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധറാലിയിൽ മുഖ്യപ്രഭാഷണം നടത്തുകയായി രുന്നു അദ്ദേഹം.
ദേശീയതയ്ക്കും, മതേതരത്വ ത്തിനും നിലകൊണ്ടതിൻ്റെ പേരിൽ മഹാത്മജിയെ വധിച്ചവരുടെ പിൻഗാമികൾ ഇന്ന് ഭാരതത്തിൽ വിദ്വേഷ വിഭജന വിഷം പടർത്തുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത എംകെ രാഘവൻ എം പി അഭിപ്രായപ്പെട്ടു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ രാജീവൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ രാജേഷ് ചെറുവണ്ണൂർ, ഡിസിസി ട്രഷറർ ഗണേഷ് ബാബു, ഐപ്പ് വടക്കേത്തടം, ടി കെ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
നേരത്തേ ടൗണിൽ നടത്തിയ പ്രകടനത്തിന് മുരളീധരൻ നമ്പൂതിരി, സി എച്ച് സുരേന്ദ്രൻ, എ പി ഷാജി, അബൂബക്കർ, മനോജ് അഴകത്ത്, സി കുഞ്ഞികൃഷ്ണൻ നായർ, കെ സി ബഷീർ, സജീവൻ മക്കാട്ട്, നുസ്രത്ത് ബഷീർ, രാഘവൻ കൊരോങ്ങിൽ, ഹേമലത,ബഷീർ കണിശൻ തുടങ്ങിയവർ നേതൃത്വം നല്കി.