മുയിപ്പോത്ത് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയാളെ തിരിച്ചറിഞ്ഞു
മുയിപ്പോത്ത് പ്രാണമുണ്ടക്കല്‍ കടവിലാണ് മൃതദേഹം കരയ്ക്കടിഞ്ഞത്
മുയിപ്പോത്ത്: മുയിപ്പോത്ത് കടവത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കൂത്താളി സ്വദേശിയായ പാറപ്പുറത്ത് ലാലു (45)ആണ് മരണപ്പെട്ടത്.
തിങ്കളാഴ്ച്ച രാവിലെ എട്ടരയോടെയാണ് മുയിപ്പോത്ത് പ്രാണമുണ്ടക്കല്‍ കടവില്‍ മൃതദേഹം കരയ്ക്കടിഞ്ഞത്. മേപ്പയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി. പേരാമ്പ്ര-വടകര റൂട്ടിലോടുന്ന ബസിലെ ജീവനക്കാരനാണ്.
ബന്ധുക്കള്‍ സ്ഥലത്ത് എത്തിയാലുടന്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റുമെന്ന് മേപ്പയ്യൂര്‍ പൊലീസ് അറിയിച്ചു.

